ഇന്ത്യന്‍ വ്യോമസേന ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. പാക്കിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയില്‍ രണ്ട് ആഴ്ച നീണ്ട് നില്‍ക്കുന്നതാണ് അഭ്യാസം. പാക്-ചൈന എന്നീ രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ നേരിടാന്‍ വേണ്ടിയാണ് ഈ സൈനികാഭ്യാസമെന്ന് എയര്‍ ചീഫ് മാര്‍ഷലായ ബി.എസ്.ധനോവ പറഞ്ഞു. ഏപ്രില്‍ 11 മുതല്‍ 21 വരെ നീണ്ട് നില്ക്കുന്ന ഈ സൈനികാഭ്യാസത്തിന് ഗഗന് ശക്തി എന്നാണ് പേരിട്ടിരിക്കുന്നത്.
ഇതിനായി 15,000ത്തോളം സൈനികരെ അവരുടെ താവളങ്ങളില്‍ നിന്നും പ്രദര്‍ശനം നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഗഗന് ശക്തി നടത്തുന്ന കാര്യം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. ആക്രമണ പ്രകടനവും പ്രതിരോധ പ്രകടനവും വ്യോമസേന നടത്തും.
ഗഗന് ശക്തി നടത്തുന്ന സമയത്ത് വേണ്ടി വരുന്ന അറ്റകുറ്റ പണിക്കള്‍ക്കായി ഹിന്ദുസ്ഥാന്‍ ഏയറോണോടിക്സ് ലിമിറ്റഡില്‍ നിന്നും ഭാരത് ഇലക്ട്രോണിക്സില് നിന്നും ടെക്നീഷ്യന്മാരെ അഭ്യാസം നടക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
Discussion about this post