തിരുവനന്തപുരം; വേങ്ങരയിലെ പ്രതിഷേധക്കാരെ തുണച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വികസനത്തിന് റോഡുകള്‍ അത്യാവശ്യമാണ് എങ്കില്‍ കൂടിയും ജനങ്ങളെയും വിശ്വാസത്തിലെടുക്ക ണമെന്ന് കണ്ണന്താനം. വേങ്ങരയിലെ ദേശീയപാത സര്‍വേക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ദേശീയ പാതയുടെ അലൈന്മെന്റില് മാറ്റം വരുത്തിയതോടെ 35 വീടുകള്‍ നഷ്ടപ്പെടുമെന്ന് കാണിച്ചാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്. രാജ്യദ്രോഹികളാണ് വികസനത്തിന് തടസ്സം നില്ക്കുന്നതും സമരം ചെയ്യുന്നവരും എന്ന് മന്ത്രി ജി സുധാകരന് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ വിധംസക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരാണെന്നുമുള്ള ആരോപണവും അദ്ദേഹം ഉയര്‍ത്തിയിരുന്നു
Discussion about this post