തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ലെന്ന് തലക്കെട്ടില്‍ തനിക്കെതിരെ മാതൃഭൂമി ന്യൂസ് ചെയ്ത വാര്‍ത്ത കള്ളത്തരമെന്ന് ടി.ജി മോഹന്‍ദാസ്. പ്രസംഗത്തിന്രെ മാതൃഭൂമി കാണിക്കാത്ത ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ടി.ജി മോഹന്‍ദാസിന്റെ മറുപടി.
”കാര്യങ്ങള്‍ വേഗത്തിലാവണമെങ്കില്‍ ഹിന്ദുക്കള്‍ തെരുവില്‍ കാലപത്തിനിറങ്ങണം, കലാപം എന്ന് വച്ചാല്‍ വെടിവെപ്പ് ബോംബ് വെക്കല്‍ ഇതൊന്നും അല്ല ഞാന്‍ ഉദ്ദേശിച്ചത്. തെരുവില്‍ ഹിന്ദുവിനെ കാണണം, ഹിന്ദുവിന്റെ കൂട്ടായ്മ ഉണ്ടാവണം. ഓരോ സമുദായങ്ങളും നടത്തുന്നത് നമ്മള് കാണുന്നുണ്ട്. മുമ്പ് നമ്മുടെ പൂര്വ്വീകന്മാരും അത് ചെയ്തിരുന്നു. നമുക്ക് എവിടെയോ ഒരാലസ്യം കണ്ടു വരുന്നുണ്ട്. അത് എളുപ്പം മാറ്റാവുന്നതേ ഉള്ളു ”-എന്നിങ്ങനെയാണ് ടി.ജി മോഹന്‍ ദാസിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മാതൃഭൂമിയുടെ കള്ളക്കളികള്‍ തുറന്നു കാട്ടുമ്പോള്‍ ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് വേറൊരു കള്ളത്തരമാവും എന്ന് കരുതിയില്ല !
നമ്മുടെ വിവരങ്ങള്‍ സമ്പൂര്‍ണമായി ചോര്‍ത്താന്‍ മടിയില്ലാത്ത മാതൃഭൂമി പക്ഷേ നമുക്ക് വിവരങ്ങള്‍ തരുമ്പോള്‍ മുറിച്ചും മാറ്റിയുമൊക്കെയേ തരികയുള്ളൂ. അതാണല്ലോ ഈ അജണ്ട എന്നൊക്കെ പറയുന്നത് !
മാതൃഭൂമി നമ്മുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതെങ്ങനെ? അത് അടുത്ത പോസ്റ്റില്‍ വിശദമാക്കാം.
ഇനി ‘കലാപം’ കാണാം…
‘തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല’ : ടി ജി മോഹന്‍ദാസ്
മാതൃഭൂമിയുടെ തലക്കെട്ടാണ്..വാര്‍ത്തയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം വീഡിയോയും ചേര്‍ത്തിരിക്കുന്നു… കൊള്ളാം നല്ല ഉഗ്രന്‍ കണ്ടുപിടുത്തം!
പക്ഷെ ഈ പണിയൊപ്പിക്കുന്നതിനിടയില് മാതൃഭൂമി വിട്ടുപോയ ഒരു കാര്യമുണ്ട്…അവിടെ വേറെയും ക്യാമറാമാന്മാരുണ്ടായിരുന്നു … അവരെടുത്ത എന്റെ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്ന്, മാതൃഭൂമി നിങ്ങളെ കാണിക്കാത്ത ബാക്കി ഭാഗം കാണുക …
https://www.facebook.com/TGMohandas/videos/937748346407927/
Discussion about this post