ബ്രസ്സാവില്ലെ: കോംഗോ റിപ്പബ്ലിക്കില്‍ ഇസ്ലാമിക വസ്ത്രമായ മുഖം മറയ്ക്കുന്ന പര്‍ദ്ദ നിരോധിക്കുന്നു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്ന് ഇസ്ലാമിക് കൗണ്‍സില്‍ വ്യക്തമാക്കി.
അയല്‍രാജ്യമായ കാമറൂണിന്റെ വടക്കന്‍ മേഖലകളില്‍ ബൊക്കോഹറാം ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് അധികൃതരുടെ ഇത്തരം നടപടി.
ക്രിസ്ത്യന്‍ കലാപകാരികളുടെ ആക്രമണത്തില്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ അഭയാര്‍ത്ഥികളടക്കം നിരവധി അന്യദേശക്കാരാണ് ഇവിടേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ മുഖം മറയ്ക്കുന്ന പര്‍ദ്ദകള്‍ മറയായുപയോഗിച്ച് മുസ്ലിംസമുദായത്തില്പ്പെടാത്ത വ്യക്തികള്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൗണ്‍സില്‍ തലവന്‍ ജിബ്രില്‍ അബ്ദൊല്ലയ ബൊപാക്ക അറിയിച്ചു.
പര്‍ദ്ദ നിരോധനത്തെ കുറിച്ച് ഇമാമുകളുമായി നടത്തിയ ചര്‍ച്ചയില്‍ കൗണ്‍സിലിന് അനുകൂലപ്രതികരണമാണ് ലഭിച്ചതെന്നും ബൊപാക്ക പറഞ്ഞു. അതേസമയം വീടുകളിലും ആരാധനാലയങ്ങളിലും മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രം അണിയാന്‍ അനുമതിയുണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
Discussion about this post