കരുണ-കണ്ണൂര്‍ വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും എടുത്ത നിലപാട് മാറ്റണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) അഭിപ്രായപ്പെട്ടു. 180 വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ പ്രവേശനം കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയും ആലോചിക്കണമെന്ന് ഐ.എ.എ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ച ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും ഐ.എം.എ പറഞ്ഞു.
Discussion about this post