2003ല്‍ മാവോയിസ്റ്റുകള്‍ വൈദ്യുതി ലൈനുകള്‍ എല്ലാം നശിപ്പിച്ച ഛത്തീസ്ഗഢിലെ ചിന്തല്‍നാര്‍ ഗ്രാമത്തില്‍ വീണ്ടും വൈദ്യുതി എത്തിയിരിക്കുകയാണ്. സുക്മ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ 2003ല്‍ മാവോയിസ്റ്റുകള്‍ എല്ലാ വൈദ്യുത ലൈനുകളും നശിപ്പിച്ചിരുന്നു. ഇവ പുനഃസ്ഥാപിക്കരുതെന്ന് മാവോയിസ്റ്റുകള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. വൈദ്യുത ലൈനുകള്‍ കൂടാതെ മറ്റ് പല അടിസ്ഥാന സൗകര്യങ്ങളും മാവോയിസ്റ്റുകള്‍ നശിപ്പിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തര പ്രയത്‌നങ്ങള്‍ മൂലമാണ് ഇവിടെ മാവോയിസ്റ്റ് ഭീഷണി കുറഞ്ഞ് വന്നത്. 2010ല്‍ മാവോയിസ്റ്റുകള്‍ ഇവിടുള്ള 76 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഗ്രാമം പതിയെ പുനര്‍നിര്‍മ്മിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയായ രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഛത്തീസ്ഗഢിലെ എല്ലാ ഗ്രാമത്തിലും 2018 ജൂണോടെ വൈദ്യുതി എത്തിക്കാനുള്ള പദ്ധതി ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ചിന്തല്‍നാര്‍ ഗ്രാമവാസികള്‍ വൈദ്യുതി വരുന്നതില്‍ വളരെയധികം സന്തുഷ്ടരാണ്.
Discussion about this post