സെക്രട്ടറിയേറ്റില്‍ ദളിത് ഉദ്യോഗസ്ഥനെക്കൊണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥന് അടിമപ്പണി ചെയ്യിപ്പിച്ചുവെന്ന് പരാതി. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരേന്ത്യന്‍ സ്വദേശിയുമായ വിശ്വനാഥ് സിന്ഹയ്ക്കെതിരായാണ് ക്ലാസ് ഫോര്‍ ജീവനക്കാരനായ ദളിത് യുവാവ് പരാതി നല്‍കിയത്.
അടുത്തിടെയാണ് ഇയാള്‍ക്ക് ക്ലാസ് ഫോര്‍ ജീവനക്കാരനായി ജോലി ലഭിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥന് പരാതിക്കാരനോട് പാത്രം കഴുകാനും എച്ചില് വാരാനും പറയും. പാത്രം കഴുകാതെ ഡ്രൈവറുടെ കയ്യില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയ ശേഷം എന്താണ് കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച് ചോദിക്കുമെന്നും പരാതിക്കാരന് പറഞ്ഞു. ഇതുകൂടാതെ ഉദ്യോഗസ്ഥന് ഫയലുകള്‍ താഴെയിടുകയും പേപ്പറുകള്‍ കീറി നിലത്തിടുകയും ചെയ്തിട്ട് അതെടുക്കാന്‍ പറയാറുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഒരു വര്‍ഷത്തോളമായി സര്‍വ്വീസിലുള്ള ഇദ്ദേഹം സഹികെട്ടിട്ടാണ് പരാതി നല്‍കിയതെന്നും പറഞ്ഞു.
Discussion about this post