കേരളത്തിലെ ഹര്‍ത്താലിന് പിന്നിലെ തീവ്രവാദ ബന്ധം ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് സൂചന. വിഷയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പ്രാഥമിക അന്വേഷണം ഇതിനകം പൂര്‍ത്തിയായതായാണ് സൂചന.
നാഥനില്ല ഹര്‍ത്താലിന് പിന്നീല് തീവ്രവാദ ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നത്. മതവികാരം ഇളക്കി വിട്ട് കലാപം നടത്തുകയായിരുന്നു ഉദ്ദേശമെന്നാണ് സംശയിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായ കത്വയിലെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മതം പറഞ്ഞുള്ള സോഷ്യല്‍ മീഡിയ പ്രചരണം ചില കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. മതമൗലികവാദികള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഇതിന്റെ മറയില്‍ കൃത്യമായ പദ്ധതികളുമായി തീവ്രവാദ സംഘടനകളും പ്രവര്‍ത്തകരും ഇടപെട്ടുവെന്നാണ് കേരള പോലിസ,ിന് ലഭിച്ച സൂചന.
പോലിസ് സംവിധാനങ്ങളെ മുഴുവന്‍ നോക്കു കുത്തിയാക്കി മലബാറിലും മറ്റും കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഹര്‍ത്താലിന്റെ മറവില്‍ ചിലര്‍ ശ്രമിച്ചു. പോലിസിനെ നേരെ ആക്രമം ഉണ്ടായി. ഒരു മതവിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ തിരഞ്ഞ് പിടിച്ച് അക്രമിച്ചു. അടഞ്ഞു കിടന്നിരുന്ന സ്ഥാപനങ്ങള്‍ കുത്തിപൊളിച്ച് അകത്ത് കയറി നാശനഷ്ടം വരുത്തിയെന്നും പോലിസ് കണ്ടെത്തി.
മനപൂര്‍വ്വം കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ചിലര്‍ ഇടപെട്ടുവെന്നാണ് പോലിസ് പറയുന്നത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കും. തീവ്രവാദ ബന്ധവും, രാജ്യാന്തര സംഘടനകളുടെ ഇടപെടലും ഉണ്ടെന്ന സംശയം ഉയര്‍ന്നതിനാല്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സംഭവത്തെ അവഗണിക്കാനുള്ള സമര്‍ദ്ദം സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഉണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ വലിയ ഭീഷണിയാകുമെന്നാണ് പോലിസ് ഉന്നതരുടെ വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നതും കേരള പോലിസിന് തലവേദനയാകും. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും, കേരളത്തില്‍ പട്ടാള ക്യാമ്പ് സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
Discussion about this post