ലക്‌നൗ :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് ഒരു സീറ്റ് പോലും കോൺഗ്രസ് നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന് അവരുടെ ഒരു അടയാളം പോലും ഇവിടെ ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് ഓടിപ്പോയി. തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഇപ്പോൾ അദ്ദേഹത്തെ വയനാട്ടിലേക്ക് പോയതിനെ ചോദ്യം ചെയ്യുകയാണ്. അദ്ദേഹം ഒരിക്കൽ പോലും അമേഠി സന്ദർശിച്ചിട്ടില്ല എന്നും പധാനമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിൽ സംസ്ഥാനം വികസനത്തിലേക്ക് എത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു ബദൽ മാതൃകയണ് ചെയ്തത്. യോഗിയുടെ ഭരണത്തിന് കീഴിൽ വ്യത്യാസങ്ങൾ ദ്യശ്യമാണ് . ബിജെപിയുടെ വിവിധ നേതാക്കളെയും മോദി പ്രശംസിച്ചു. എല്ലാവരും വളരെ യധികം കഠിനാധ്വാനം ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രാദേശിക പാർട്ടികൾ കോൺഗ്രസ് പാർട്ടിയോട് അടുക്കുന്നു എന്ന് കഴിഞ്ഞ ദിവസം നാഷ്ണലിസ്റ്റ് അദ്ധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നു. ഈ പരാമർശനത്തിനെതിരെയും മോദി ആഞ്ഞടിച്ചു. ബിജെപിയോട് ഒറ്റയ്ക്ക് പോരാടാൻ കോൺഗ്രസിന് കഴിയില്ലെന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
അയോദ്ധ്യയിലെ രാമക്ഷേത്രം ലോക്സഭാ തിരഞ്ഞെടുപ്പിന് വിലപ്പെട്ടതാണ്. എന്നാൽ രാമക്ഷേത്രം ഒരിക്കലും ഒരു രാഷ്ട്രീയ കാര്യമല്ല, മറിച്ച് അത് ഭക്തിപരമായ കാര്യമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post