ഇടുക്കി : പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. പീഡനത്തിന് ഇരയായ 17 കാരിയാണ് മരിച്ചത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം കണ്ടത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിന്റെ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പെൺകുട്ടിയുടെ അമ്മ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.
രണ്ട് വർഷം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഇതിൽ പ്രതികളായവർ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് വിശദമായി അനേഷിക്കും. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ് എന്നും പോലീസ് പറഞ്ഞു.
Discussion about this post