ലക്‌നൗ: വാരാണസി ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11.40 ഓട് കൂടിയായിരുന്നു അദ്ദേഹം ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പണ്ഡിറ്റ് ഗംഗേശ്വർ ശാസ്ത്രിയ്ക്ക് ഒപ്പം എത്തിയായിരുന്നു അദ്ദേഹം നാമനിർദ്ദേശ പത്രിക കൈമാറിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയ്‌ക്കൊപ്പം എത്തിയിരുന്നു. ആർഎസ്എസ് വളണ്ടിയർ ബൈജ്‌നാഥ് പട്ടേൽ, ലാൽചന്ദ് കുശ്വ, സഞ്ജയ് സോൻകർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇന്നാണ് അഞ്ചാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.
ദശാശ്വമേധ ഘട്ടിൽ എത്തി ഗംഗാ നദിയെ പ്രാർത്ഥിച്ച ശേഷം ആയിരുന്നു പ്രധാനമന്ത്രി നാമനിർദ്ദേശം എത്തിയത്. കാല ഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു.
Discussion about this post