കണ്ണൂർ: വാട്ടർ തീം പാർക്കിലെ വേവ് പൂളിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കാസർകോട് പെരിയ കേന്ദ്രസർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ഇഫ്തിക്കർ അഹമ്മദ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ വിസ്മയ പാർക്കിലായിരുന്നു സംഭവം.
മലപ്പുറം സ്വദേശിനിയായ 22 കാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പൂളിൽ കളിക്കുന്നതിനിടെ ഇഫ്തിക്കർ കടന്ന് പിടിയ്ക്കുകയായിരുന്നു. ഉടനെ യുവതി ബഹളംവച്ചു. ഇതോടെ പോലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകമയായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇഫ്തിക്കറിനെതിരെ കേസ് എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
നേരത്തെയും പീഡന കേസിൽ ഇഫ്തിക്കർ അഹമ്മദ് നടപടി നേരിട്ടിരുന്നു. ക്യാമ്പസിലെ തന്നെ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇഫ്തിക്കറിന് സസ്‌പെൻഷൻ ലഭിച്ചിരുന്നു.
Discussion about this post