കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷവും ബോംബേറും. നാല് വീടുകള്‍ക്കും ഒരു ഹോട്ടലിനും നേരെ ഇന്നലെ രാത്രിയില്‍ ബോംബേറ നടന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സിപിഎം, ശിവജി സേനാ പ്രവര്‍ത്തകരുടെ രണ്ടുവീതം വീടുകളും രുചി എന്നുപേരുള്ള ഹോട്ടലിനും നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ നാലുദിവസമായി ഇവിടെ സിപിഎമ്മും തീവ്ര സ്വഭാവമുള്ള ശിവജി സേന പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
വ്യാപകമായി കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ത്ത നിലയിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post