Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘മോഹന്‍ദാസിനെ ഇതുപോലെ വിട്ടാല്‍ അപകടമാണ്. പോലീസിനു മനുഷ്യരെ തല്ലാനും കൊല്ലാനും കൊലപാതകം ആത്മഹത്യയാക്കാനുമുളള അവകാശം നഷ്ടപ്പെടും’- പരിഹാസവുമായി ജയശങ്കര്‍

by Brave India Desk
Apr 19, 2018, 06:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

”വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്ത് സ്വന്തം വയറ്റില്‍ സ്വയം ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യമായി. എസ്പിയേമാനന്റെ ടൈഗര്‍ ഫോഴ്സിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. സസ്പെന്‍ഷനിലുളള എസ്‌ഐയും സിഐയും മറ്റു ചില പോലീസുകാരും കൂടി പ്രതികളാകും എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ നല്കുന്ന സൂചന.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ആദ്യഘട്ടത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റുകാരോ പ്രതിപക്ഷ പാര്‍ട്ടികളോ പോലും ശ്രദ്ധിക്കാതിരുന്ന ഈ കസ്റ്റഡി മര്‍ദനം ഒരു ആഗോള പ്രശ്‌നമാക്കി മാറ്റി ജനകീയ പോലീസിന്റെയും ജനകീയ സര്‍ക്കാരിന്റെയും പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസാണ്.

ശ്രീജിത്ത് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ ഇദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടു: മാധ്യമങ്ങളേ നാട്ടുകാരേ ഓടിവരണേ, ഇതാ പോലീസ് മര്‍ദ്ദനം, മനുഷ്യാവകാശ ലംഘനം എന്ന് അലമുറയിട്ടു. അങ്ങനെയാണ് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ഉഷാറായത്. ഉമ്മനും കുമ്മനും അത് ഏറ്റുപിടിച്ചു വഷളാക്കി.

മനുഷ്യാവകാശ കമ്മീഷന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു ചെയര്‍മാനോ മെമ്പറോ ഇതുപോലെ ഒരതിക്രമം ചെയ്തിട്ടില്ല. പരാതി കിട്ടിയാല്‍ ഇരുകൂട്ടരെയും നോട്ടീസ് അയച്ചു വിളിച്ചു വരുത്തും, കുറേ നടത്തിക്കും, ഒടുവില്‍ പരാതിയില്‍ കഴമ്പില്ല എന്നു കണ്ടെത്തി ഫയല്‍ ക്ലോസ് ചെയ്യും- ഇതാണ് നാട്ടുനടപ്പ്. അതുകൊണ്ടു തന്നെ പോലീസുകാര്‍ക്ക് മനുഷ്യാവകാശ കമ്മീഷനോട് വലിയ ബഹുമാനമാണ്.

മോഹനദാസിനെ ഇതുപോലെ വിട്ടാല്‍ അപകടമാണ്. പോലീസിനു മനുഷ്യരെ തല്ലാനും കൊല്ലാനും കൊലപാതകം ആത്മഹത്യയാക്കാനുമുളള അവകാശം നഷ്ടപ്പെടും, നാട്ടില്‍ അരാജകത്വം പടര്‍ന്നു പിടിക്കും.

നിലവിലുള്ള നിയമപ്രകാരം ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ നിവൃത്തിയില്ല. നിയമം ഭേദഗതി ചെയ്യാന്‍ ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമിയിലെ വേണുവും സമ്മതിക്കില്ല; സന്ദിഗ്ദഘട്ടത്തില്‍ ഷാനി സഖാവുപോലും പ്രതിഭാഗം ചേരും.

ഒറ്റവഴിയേ ബാക്കിയുള്ളൂ. നീതിമാനായ നമ്മുടെ ചീഫ് ജസ്റ്റിസ് മേയ് മാസമൊടുവില്‍ പെന്‍ഷനാകും. ഉടനടി നടപടിക്രമം പൂര്‍ത്തീകരിച്ച് ടിയാനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാം. അതോടെ മോഹനദാസ് വെറും മെമ്പറായി മാറും. ജനകീയ പോലീസിനു പിന്നെ ഒന്നും പേടിക്കണ്ട. ആരെയും തല്ലാം, തലോടാം, ഉരുട്ടാം; ലോക്കപ്പു മരണം ആത്മഹത്യയാക്കാം.”

https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1486774438118944/?type=3&theater

 

Tags: Advocate A Jayasankar
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies