കഠുവ, ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് വനിതാനേതാവ്. കഠുവ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാനേതാവിന് നേരെയാണ് മാനഭംഗ ശ്രമം ഉണ്ടായത്. വനിതാ നേതാവ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമിന് പരാതിനല്‍കിയിരിക്കുകയാണ്. ജുഹുവില്നടന്ന പ്രതിഷേധത്തിനിടെയാണ് മാനഭംഗശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു.
തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ യൂത്ത് കോണ്‍ഗ്രസിലെയോ വിദ്യാര്ഥിവിഭാഗത്തിലെയോ പ്രവര്‍ത്തകനാണെന്ന് സംശയിക്കുന്നതായും ഇവര്‍പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റുസ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചതായും പരാതിയില്‍പറയുന്നുണ്ട്. പാര്‍ട്ടിയിലുള്ളവര്‍തന്നെ ഇത്തരത്തിലായാല്‍ എന്തുസുരക്ഷയാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു.
Discussion about this post