കത്വാ ബലാത്സംഗക്കേസ് തെറ്റായ രീതിയിലാണ് പ്രദര്‍ശിപ്പിച്ചതെന്നും ഇതുവഴി ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ
വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്വാ ബലാത്സംഗ കേസ് രാഷ്ട്രീയ താല്പര്യത്തിനുപയോഗിച്ചത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ജമ്മുവില്‍ ബന്ദിന് ആഹ്വാനം ചെയ്തയാള്‍ ഗുലാം നബി ആസാദിന്റെ തിരഞ്ഞെടുപ്പ് ഏജന്റാണ്. ജസ്റ്റിസ് ലോധയുടെ കേസില്‍ സുപ്രീം കോടതിയുടെ വിധി ഇവരുടെ കള്ളി വെളിച്ചത്താക്കിയിട്ടുണ്ട്. ഇവര്‍ കൂടുതല്‍ ഗൂഢാലോചനയ്ക്ക് ശ്രമിക്കുമെന്നുള്ളതിനാല് കശ്മീരിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.’-അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മന്ത്രിമാര്‍ കത്വയില്‍ റാലിയില്‍ പങ്കെടുത്ത സംഭവവും തെറ്റായ രീതിയിലാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പ്രതിസന്ധി ഉണ്ടവാതിരിക്കാന് വേണ്ടിയാണ് കത്വയിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ കേസ് കോടതിയുടെ കൈയ്യിലാണ്. പോലീസ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെടുക്കുക. ശരിക്കുള്ള കുറ്റവാളികള്‍ പിടിക്കപ്പെടണമെന്നും നിര്‍മ്മല്‍ സിംഗ് അഭിപ്രായപ്പെട്ടു.
Discussion about this post