തെന്നിന്ത്യയിലെ പ്രമുഖ നടിയും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുഷ്ബു ട്വിറ്ററിലെ തന്റെ പേരിന് മാറ്റവരുത്തി . ‘ഖുഷ്ബു സുന്ദര്‍… ബി.ജെ.പിക്ക് ഇത് നഖ്ഹത്ത് ഖാന്’ എന്നാണ് ട്വിറ്ററില്‍ പേരിന്റെ സ്ഥാനത്ത് ഖുശ്ബു നല്‍കിയിരിക്കുന്നത്. താനൊരു മുസ്ലിമാണെന്ന് തുറന്ന് പറഞ്ഞതിന് ദിവസങ്ങളായി ട്വിറ്ററില്‍ തുടരുന്ന പ്രതികരണമായാണ് പേരുമാറ്റം.
കഴിഞ്ഞ ആഴ്ചയാണ് താനൊരു മുസ്ലിമാണെന്ന് പ്രഖ്യാപിച്ച് ഖുഷ്ബു ട്വീറ്റ് ചെയ്തത്.
‘ഞാന്‍ ഒരു മുസ്ലിമായാണ് ജനിച്ചത്. മുസ്ലിമായിട്ട് തന്നെ മരിക്കും. അത് മാറ്റേണ്ട കാര്യമെനിക്കില്ല. ഞാന്‍ മതനിയമത്തിന് അനുസരിച്ച് ജീവിക്കാന്‍ പോവുന്നില്ല. എന്റെ നിയമങ്ങള്‍ സഹാനുഭൂതിയും, സമത്വവും, ബഹുസ്വരതയും, സ്നേഹവുമൊക്കെയാണ്. ബി.ജെ.പിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ നിയമമായിരിക്കുമെന്നാണ് കരുതുന്നത്.’ -എന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചിരുന്നു.
i am a born muslim n will die as one..i will never change it bcoz it does not matter..i don’t live by the rule of religion..i live by the rule of compassion,humanity,equal rights for all,empowerment;especially women,harmony,diversity n happiness..BJP has different rules i suppose
— KhushbuSundar (Modi ka Parivaar) (@khushsundar) April 7, 2018
https://twitter.com/khushsundar/status/937529728562429952
ഇതുവരെ നിരീശ്വരവാദിയായ ഖുഷ്ബു ഇപ്പോ മുസ്ലിം ആയതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. മുസ്ലിമായ താങ്കള്‍ എന്തിനാണ് ഹിന്ദു പേര് ഉപയോഗിക്കുന്നതെന്നും ചോദ്യങ്ങളുയര്‍ന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്രോളുകള്‍ നിലയ്ക്കാതായതോടെയാണ് ഖുഷ്ബു പേര് മാറ്റിയത്.
https://twitter.com/Rita_2110/status/982606753069084672
Discussion about this post