ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഭരണസംവിധാനം വലിയ പരാജയമാണെന്ന് സോണിയ പറഞ്ഞു. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് ഒന്നും നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാറിനായില്ലെന്നും അവര്‍ പറഞ്ഞു.
ഒറ്റയാന് ഭരണമാണ് മോദി നയിക്കുന്നത്. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റിയാണ്. ഈ ഭരണത്തില്‍ മറ്റ് മന്ത്രിമാര്‍ക്കൊന്നും യാതൊരു അധികാരവും ഇല്ലെന്നും സോണിയ വിമര്‍ശിച്ചു.
ഗാന്ധിജിയുടെ ഘാതകനെ പുകഴ്ത്തുന്ന കാലമാണിത്.. ചില ബി.ജെ.പി നേതാക്കള്‍ ഗാന്ധിയുടെ ഘാതകന് ഗോഡ്സെക്കുവേണ്ടി അമ്പലം പണിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് കണ്ടിരുന്നെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
Discussion about this post