മോദി സര്‍ക്കാരിനു കീഴിലുള്ള കഴിഞ്ഞ ഒരു കൊല്ലം ഉദാരവത്കരണത്തിന്റെയും സാമ്പത്തിക പരിഷ്കരണത്തിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും നല്ല കാലഘട്ടമായിരുന്നുവെന്ന് യുഎസ് ധനകാര്യവിദഗ്ധന്‍ റിക് റോസ്സോ.യുഎസ് അന്താരാഷ്ട്ര വ്യാപാര കമ്മീഷന് ഇന്ത്യയുടെ വ്യാപാര നയങ്ങളെ സംബന്ധിച്ചു നടത്തിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. നിക്ഷേപകര്‍ക്ക് ആശങ്കകള്‍ക്ക് ഇടം കൊടുക്കാതെ ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്കി എന്നും അദ്ദേഹം പറഞ്ഞു.
വിദേശ നിക്ഷേപങ്ങള്‍ക്ക് പുതിയ മേഖലകള്‍ തുറന്നു കൊടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. അമേരിക്കന്‍ ബിസിനസ്സുകാര്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ധനകാര്യ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ 38 ശതമാനം വളര്‍ച്ച കൈവരിക്കാനായത് വളരെ നല്ല നേട്ടമായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്കരണങ്ങള്‍ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിദേശ- ആഭ്യന്തര നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപകരിച്ചുവെന്നും റോസ്സോ പറഞ്ഞു.
Discussion about this post