ശ്രീനഗര്‍: കശ്മീരിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഒരു ഭീകരവാദിയും കൊല്ലപ്പെട്ടു. ട്രാല്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
രാഷ്ട്രീയ റൈഫിള്‍സ്, പോലീസ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണ് ട്രാല്‍
വനമേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ സൈനികനും മറ്റൊരാള്‍ പോലീസുകാരനുമാണ്
ഗുരുതരമായി പരിക്കേറ്റ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടോ മൂന്നോ ഭീകരവാദികള്‍ക്ക് നേരെ മേഖലയില്‍ ആക്രമണം തുടരുകയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post