ആലപ്പുഴ സായ് കേന്ദ്രത്തില്‍ കായിക താരങ്ങള്‍ വിഷക്കായ കഴിച്ച സംഭവത്തിന് പിന്നില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാംഗിംഗ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരും ഒപ്പിട്ട ആത്മഹത്യ കുറിപ്പ് കിട്ടിയെന്ന് സായ് കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. മുതിര്‍ന്ന കുട്ടികള്‍ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടികള്‍ പരാതിപെട്ടിരുന്നതായി ബന്ധുക്കളും പറഞ്ഞു.
സായ് കേന്ദ്രത്തിലെ അധ്യാപകര്‍ക്ക് ആത്മഹത്യ ശ്രമത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി എടുക്കുമെന്ന് സായ് ഡയറക്ടര്‍ അറിയിച്ചു. സായ് ഡയറക്ടര്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
സായ് പ്രശ്‌നം ലോകസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചു. പാലക്കാട് എം.പി എം.ബി രാജേഷും, ആലപ്പുഴ എം.പി കെ.സി വേണുഗോപാലുമാണ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് എല്ലാ സായ് കേന്ദ്രങ്ങളിലും പരിശോധന നടത്തണമെന്ന് എംപി മാര്‍ ആവശ്യപ്പെട്ടു.
മരിച്ച കുടുംബത്തിന് ധനസഹായം നല്‍കുമെന്നും ചികിത്സയിലുള്ളവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ കായികസെക്രട്ടറി എം.ശിവശങ്കരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സായി ഡയറക്ടര്‍ ജനറല്‍ ശ്രീനിവാസ് കായിക മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സായിയുമായി കൂടിയാലോചിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. ആര്യാട് സ്വദേശി അപര്‍ണ(15)യാണ് മരിച്ചത്.
ു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വിഷക്കായ കഴിച്ച് നാല് മണിക്കൂറിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയതും ആശുപത്രിയില്‍ എത്തിച്ചതും.
സംഭവത്തില്‍ പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
Discussion about this post