കോഴിക്കോട് പുതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം. കഴിഞ്ഞയാഴ്ചയും പുതുപ്പാടിയില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
കണ്ണപ്പന്‍ കുണ്ട് പരപ്പന്‍പാറയില്‍ കുഞ്ഞുമോന്റെ വീട്ടിലായിരുന്നു നാല് മാവോയിസ്റ്റുകളെത്തിയത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമായിരുന്നു. അവര്‍ അവിടുന്ന ഭക്ഷണം കഴിക്കുകയും കാട്ടു തീ മാസികയും ലഘുലേഖും വിതരണം ചെയ്തു. ഇവര്‍ മാവോയിസ്റ്റുകളാണെന്ന് സ്വയം പറയുകയായിരുന്നു. തുടര്‍ന്ന് അവര്‍ അവരുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യുകയുമുണ്ടായി. രാത്രി ഏറെ വൈകിയാണ് ഇവര്‍ മടങ്ങിയത്.
ഇവരുടെ കൈയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. യൂണിഫോം ധരിച്ചായിരുന്നു ഇവര്‍ വന്നത്. പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് അന്വേഷണം നടക്കുകയാണ്.
Discussion about this post