ബിജെപി ഭരണകാലത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന് സുരക്ഷിതമാണോയെന്ന് ചോദിച്ച് വിടി ബല്‍റാം എംഎല്എയിട്ട പോസ്റ്റിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡല്‍ഹിയില്‍നിന്ന് കര്‍ണാടകയിലേക്കു പോയ വിമാനത്തില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതിന് കാരണക്കാര്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന ധ്വനിയുണര്ത്തുന്നതാണ് ബല്‍റാമിന്റെ പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകനായ റെജി കുമാറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.
പ്രിയ VT Balram,ബിജെപി ഭരിച്ച കാലത്താണോ ശാസ്ത്രിജി ദുരൂഹമായി മരിച്ചത്, സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്, ഇന്ദിര കൊല്ലപ്പെട്ടത്, രാജീവ് കൊല്ലപ്പെട്ടത്?
മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റും വൈഎസ്ആറും ജിതേന്ദ്ര പ്രസാദയുമൊക്കെ മരിച്ചതിനും ബിജെപി സമാധാനം പറയണോ? -എന്നാണ് റെജി കുമാറിന്റെ ചോദ്യം.
അജിത് ജോഗി നിഗൂഢമായ അപകടത്തില്‍പ്പെട്ടു മരണത്തെ മുഖാമുഖം കണ്ടതിനു ബിജെപിക്കാണോ കുറ്റമെന്നും രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിങ് മരിച്ചതു വാഹനാപകടത്തിലാണ്. അന്നു കോണ്‍ഗ്രസായിരുന്നു രാജ്യഭരണത്തില്‍.
ലളിത് നാരായണ്‍ മിശ്രയും ബിയാന്ത് സിങ്ങും മരിച്ചതെങ്ങനെ എന്ന് ഇതേവരെ കോണ്‍ഗ്രസുകാര്‍ കണ്ടെത്തിയിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് എന്താണു സംഭവിച്ചത് എന്നു ചോദിച്ചാല്‍ താങ്കള്‍ക്കു ദേഷ്യം വന്നേക്കും..!-എന്നിഹ്ങനെ കോണ്‍ഗ്രസ് ഭരണകാലത്ത് മരിച്ച നേതാക്കളുടെ പേരുകള്‍ എണ്ണി പറഞ്ഞാണ് റെജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുഭാഷ് ബോസ്, ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ പോലെയുള്ള മഹാരഥന്മാരുടെ ദുരൂഹ മരണങ്ങളെപ്പറ്റി കൂടുതല്‍ പറയുന്നില്ലെന്നും റെജികുമാര്‍ പറയുന്നു. വിവിഐപി രക്തസാക്ഷിയെ സൃഷ്ടിച്ചു സഹതാപത്തിലൂടെ വോട്ട് വാങ്ങി കര്‍ണാടകത്തിലും മറ്റു സംസ്ഥാനങ്ങളിലും പിന്നെ കേന്ദ്രത്തിലും ജയിക്കാമെന്ന അവസാന അടവിലേക്കാണോ കോണ്‍ഗ്രസ് പോകുന്നത് എന്നതേ അറിയാനുള്ളൂ.
രാഹുലിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നിങ്ങനെയാണ് മറുപടി അവസാനിപ്പിക്കുന്നത്.
ദി നേഷന്‍ വാണ്ട്സ് ടു നോ എന്ന അര്‍ണാബ് സ്റ്റൈലില്‍ ചോദ്യമെറിഞ്ഞാണ് ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയത്. നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പ്രിയ VT Balram,
ബിജെപി ഭരിച്ച കാലത്താണോ ശാസ്ത്രിജി ദുരൂഹമായി മരിച്ചത്, സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്, ഇന്ദിര കൊല്ലപ്പെട്ടത്, രാജീവ് കൊല്ലപ്പെട്ടത്?
മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റും വൈഎസ്ആറും ജിതേന്ദ്ര പ്രസാദയുമൊക്കെ മരിച്ചതിനും ബിജെപി സമാധാനം പറയണോ?
അജിത് ജോഗി നിഗൂഢമായ അപകടത്തില്‍പ്പെട്ടു മരണത്തെ മുഖാമുഖം കണ്ടതിനു ബിജെപിക്കാണോ കുറ്റം?
രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിങ് മരിച്ചതു വാഹനാപകടത്തിലാണ്. അന്നു കോണ്‍ഗ്രസായിരുന്നു രാജ്യഭരണത്തില്‍.
ലളിത് നാരായണ്‍ മിശ്രയും ബിയാന്ത് സിങ്ങും മരിച്ചതെങ്ങനെ എന്ന് ഇതേവരെ കോണ്‍ഗ്രസുകാര്‍ കണ്ടെത്തിയിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ?
കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് എന്താണു സംഭവിച്ചത് എന്നു ചോദിച്ചാല്‍ താങ്കള്‍ക്കു ദേഷ്യം വന്നേക്കും..!
ഇനി, കരുണാകരന്റെ വാഹനാപകടത്തിനു പിന്നിലും ബിജെപിയാണെന്നു താങ്കള്‍ പറഞ്ഞുകളയുമോ?!
ലിസ്റ്റ് അപൂര്‍ണം. സുഭാഷ് ബോസ്, ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ പോലെയുള്ള മഹാരഥന്മാരുടെ ദുരൂഹ മരണങ്ങളെപ്പറ്റി കൂടുതല്‍ പറയുന്നില്ല.
എന്തായാലും രാഹുലിന്റെ ജീവന് ഇതുവരെയില്ലാത്ത ഭീഷണി ഇപ്പോഴുണ്ടായിട്ടുണ്ട്. അത് ആരില്‍ നിന്നാണെന്നു ജനങ്ങള്‍ക്ക് ഈ സംഭവത്തോടെ മനസിലായിട്ടുമുണ്ട്. വിവിഐപി രക്തസാക്ഷിയെ സൃഷ്ടിച്ചു സഹതാപത്തിലൂടെ വോട്ട് വാങ്ങി കര്‍ണാടകത്തിലും മറ്റു സംസ്ഥാനങ്ങളിലും പിന്നെ കേന്ദ്രത്തിലും ജയിക്കാമെന്ന അവസാന അടവിലേക്കാണോ കോണ്‍ഗ്രസ് പോകുന്നത് എന്നതേ അറിയാനുള്ളൂ.
രാഹുലിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.
ബാല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
https://www.facebook.com/vtbalram/posts/10155766380649139
Discussion about this post