വഴിപാടായി മൃഗബലി നടത്തിയിരിക്കുകയാണ് പാലക്കാട്ടെ നെന്മാറയിലെ സി.ഐയും മറ്റ് പോലീസുദ്യോഗസ്ഥരും. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രശ്നങ്ങളൊന്നുമില്ലാതെ നെന്മാറ വേല നടന്നിതിന്റെ വഴിപാടായാണ് ഇവര്‍ മൃഗബലി നടത്തിയത്. ഇത് എല്ലാക്കൊല്ലവും ഇവര്‍ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃഗബലി നടത്തുന്നതിനായി ഒരു ആടിനെയാണ് ഇവര്‍ അറുത്തത്. അറക്കാനും പാചകം ചെയ്യാനും സഹായികള്‍ ഉണ്ടായിരുന്നെങ്കിലും പൂജയൊക്കെ പോലീസുകാരാണ് നടത്തിയത്.
ആടിനെ അറുത്ത് പാചകം ചെയ്ത് കഴിഞ്ഞപ്പോഴേക്കുമാണ് നെന്മാറ സിഐയും മറ്റു പോലീസുകാരും സ്ഥലത്തെത്തിയത്. ക്ഷേത്രത്തിനകത്ത് കയറി തൊഴുതതിന് ശേഷം ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ച് മടങ്ങി. ആടിനെ പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പോലീസുകാരാണ് എത്തിച്ചത്. ഈ മൃഗബലി എല്ലാക്കൊല്ലവും തങ്ങള്‍ ചെയ്യാറുണ്ടെന്ന് പോലീസുകാര്‍ തന്നെ രഹസ്യമായി സമ്മതിക്കുകയും ചെയ്തു. ഈ ക്ഷേത്രത്തില്‍ എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും മൃഗബലി ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തെതുര്‍ന്ന് മൃഗബലിയില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാലക്കാട് എസ്.പി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post