കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ജമ്മു-കശ്മീര്‍ സര്‍ക്കാരുമായി നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാജ്നാഥ് സിംഗ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ അവരുടെ നാടായ കശ്മീരിലേക്ക് തിരികെയെത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യ വിഷയത്തേപ്പറ്റി ചോദിച്ചപ്പോള്‍ കേസ് കോടതിയിലായത് കാരണം അതേപ്പറ്റി സംസാരിക്കുന്നത് ശരിയല്ലായെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇത് കൂടാതെ രാജ്യത്തെ നക്സല്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് നക്സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഒരു കോണിലും കലാപകാരികളെ വെച്ച് പൊറുപ്പിക്കില്ലായെന്നും അദ്ദേഹം വ്യക്തമക്കി.
പ്രധാനമന്ത്രി നരേന്ദ് മോദിയുടെ ചൈന സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നും അതിര്‍ത്തിയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ചൈന സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം ആകെ പ്രക്ഷുബ്ധമായിരുന്നുവെന്ന വാദത്തെ രാജ്നാഥ് സിംഗ് പരിഹസിച്ചു. ആയല് രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയാണ് പ്രധാനമന്ത്രി സന്ദര്‍ശനങ്ങള്‍ നടത്തുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യമായി മോദിയെ ലക്ഷ്യം വെച്ച് നീങ്ങുകയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഉത്തര്‍ പ്രദേശിലെ സര്‍ക്കാരിനെ പ്രശംസിക്കുകയും രാജ്നാഥ് സിംഗ് ചെയ്തു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഭരണത്തിന്റെ കീഴില്‍ കുറ്റവാളികള്‍ അവരുടെ ജീവനെ ഭയന്നാണ് ജീവിക്കുന്നതെന്നും ജയില്‍ വാസമാണ് അവര്‍ ഉറ്റ് നോക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post