ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം 11 കോടി മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടത്. കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം വര്‍ദ്ധനവാണ് മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. 2018ന്റെ അവസാനത്തോടെ ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാണ രംഗത്തിന്റെ മൂല്യം 1,32,000 കോടി രൂപയിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-2015 വര്‍ഷത്തില്‍ രാജ്യം 60 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നു. 2015-2016 വര്‍ഷത്തില്‍ ഇത് 110 ദശലക്ഷമായിരുന്നു.
Discussion about this post