തൃശൂര്‍: തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസ് എല്‍എല്‍എം പരീക്ഷയ്ക്കു കോപ്പിയടിച്ച സംഭവത്തില്‍ സര്‍വകലാശാല ഡപ്യൂട്ടി രജിസ്ട്രാറില്‍നിന്ന് എഡിജിപി എന്‍. ശങ്കര്‍റെഡി മൊഴി രേഖപ്പെടുത്തി. ഡപ്യൂട്ടി രജിസ്ട്രാറാണു പരീക്ഷാ കംപ്‌ട്രോളര്‍ മുഖേന സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു കോപ്പിയടി സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പരീക്ഷ നടന്ന കളമശേരി സെന്റ് പോള്‍സ് കോളജില്‍ എഡിജിപി ബുധനാഴ്ച തെളിവെടുപ്പിനെത്തിയപ്പോള്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണു വിശദാംശങ്ങള്‍ അറിയിക്കാന്‍ വെള്ളിയാഴ്ച തൃശൂരിലെത്താന്‍ നിര്‍ദേശിച്ചത്. എഡിജിപി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഐജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. മൊഴിശേഖരണവും തെളിവെടുപ്പും പൂര്‍ത്തിയാക്കി ഈ ആഴ്ച തന്നെ ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കുമെന്നു എഡിജിപി അറിയിച്ചു.
Discussion about this post