ടിപ്പു സുല്‍ത്താന്റെ മരണ വാര്‍ഷികത്തില്‍ ടിപ്പുവിനെ പുകഴ്ത്തി പാക്കിസ്ഥാന് സര്‍ക്കാര്‍. ടിപ്പു സുല്‍ത്താന്‍ ആയോധന കലയില്‍ വൈദഗ്ദ്ധ്യം നേടിയയാളാണെന്നും ജ്ഞാനം അര്ജിക്കുന്നതില് അദ്ദേഹത്തിന് അതിയായ താല്പര്യമുണ്ടായിരുന്നുവെന്നും പാക്കിസ്ഥാന് സര്‍ക്കാര്‍ ട്വിറ്ററില്‍ കുറിച്ചു. ടിപ്പുവിനെ പാക്കിസ്ഥാന് സര്‍ക്കാര്‍ മൈസൂരിന്റെ കടുവ എന്നാണ് വിശേഷിപ്പിച്ചത്.
Revisiting an important & influential historical figure, Tiger of Mysore – Tipu Sultan on his death anniversary. Right from his early years, he was trained in the art of warfare & had a fascination for learning. #TipuSultan pic.twitter.com/Izts0HKdgD
— Government of Pakistan (@GovtofPakistan) May 4, 2018
ടിപ്പു മൈസൂരില്‍ കൊണ്ട് വന്ന മാറ്റങ്ങളെപ്പറ്റിയും ട്വീറ്റില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പുതിയ നാണയ സംവിധാനം കൊണ്ടുവന്നെന്നും പുതിയ കലണ്ടര്‍ സംവിധാനം കൊണ്ടുവന്നെന്നും പാക്കിസ്ഥാന് സര്‍ക്കാര്‍ പറഞ്ഞു. ഇത് കൂടാതെ മൈസൂര്‍ പട്ട് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ടിപ്പു സുല്‍ത്താന്‍ പുതിയ ഭൂനികുതി വ്യവസ്ഥ കൊണ്ടുവന്നെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ഗ്രന്ഥാലയത്തില്‍ 2,000ലധികം പുസ്തകങ്ങളുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം കര്‍ണാടകയിലെ കൊഡക് ജില്ലയില്‍ ടിപ്പു സുല്‍ത്താന്‍ അവിടുത്തെ പ്രാദേശിക കൊഡവ സമുദായത്തെ വേട്ടയാടിയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. കൂടാതെ അവിടുത്തെ റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ടവരെ ടിപ്പു സുല്‍ത്താന്‍ ബലമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നും ആരോപണമുണ്ട്.
കഴിഞ്ഞ കൊല്ലം കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചതിനെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നിരുന്നു.
ടിപ്പു ജയന്തി ആഘോഷിച്ച സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ടിപ്പുഅന്തരിച്ച ദിനം സംസ്ഥാന സര്‍ക്കാരോ, കോണ്‍ഗ്രസോ ഏറ്റെടുക്കുന്നില്ല. ഹിന്ദു കൃസ്ത്യന്‍ വോട്ടര്‍മാരില്‍ ടിപ്പു ജയന്തി ആഘോഷം വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മംഗലാപുരം, കുടക് മേഖലകളില്‍ ഇച് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍
Discussion about this post