തൃശൂര്‍: സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നത് മുന്നണി രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന്റെ പൊതുതാല്‍പ്പര്യ വിഷയമായതിനാലാണെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കോഴിക്കോട് സി.പി.എം നിയന്ത്രണത്തിലുള്ള കേളു ഏട്ടന്‍ സ്മാരക പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇടവേളക്ക് ശേഷം വീരേന്ദ്രകുമാര്‍ പങ്കെടുക്കുന്നത് ചര്‍ച്ചയായിരുന്നു.
ഇടതുമുന്നണിയിലേക്കുള്ള മടക്കത്തിന്രെ സൂചനയാണോ ഇതെന്ന ചോദ്യത്തിന് വീരേന്ദ്രകുമാര്‍ മറുപടി നല്‍കിയില്ല. മുന്നണിയും രാഷ്ട്രീയവും നോക്കാതെ മതേതര വിശാല നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് ഒമ്പതിന് നല്‍കുമെന്നാണ് അറിയുന്നത്. തുടര്‍നടപടികള്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമേ പറയാനാവൂയെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
Discussion about this post