പത്തനംതിട്ട; മുക്കൂട്ടുതറയില്‍ നിന്ന് ജസ്‌ന എന്ന രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഇന്നേക്ക് 46 ദിവസം പിന്നിടുന്നു. മുക്കൂട്ടുതറ കുന്നത്ത്വീട്ടില്‍ നിന്ന് മാര്‍ച്ച് 22 ന് രാവിലെ 9.30 നാണ് പെണ്‍കുട്ടിയെ കാണാതായത്.
ഒരു തെളിവും ബാക്കിവയ്ക്കാതെ പെട്ടെന്ന് ഒരു ദിവസം ജസ്‌ന എവിടേക്ക് പോയി എന്ന് ആര്‍ക്കും അറിയില്ല. അവള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുന്നത്തുവീട്. പോലീസ് അന്വേഷണം നടക്കുന്നുവെങ്കിലും ഇതുവരെ ഒരു തുമ്പുപോലും കണ്ടെത്താനായിട്ടില്ല. ജസ്നയുടെ വാട്സ്ആപ്പും മൊബൈല്‍ഫോണുമൊക്കെ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ അവയിലൊന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. കാണാതായ ജെസ്ന എരുമേലി ബസ്സ്റ്റോപ്പില്‍ വരെ എത്തിയെന്ന് മാത്രമാണ് പോലീസിന് ലഭിച്ച ഒരേയൊരു തെളിവ്.
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള്‍ അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ പോലീസ് പോലും അന്വേഷണത്തില്‍ നോക്കുകുത്തിയാവുകയാണ്.
Discussion about this post