ലഖ്നൗ: മുസ്ലീംകള്‍ നിസ്‌കരിക്കുമ്പോള്‍ മോസ്‌കുകളില്‍ നിന്ന് നിസ്‌കരിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ വച്ചുള്ള പ്രാര്‍ത്ഥന ഒഴിവാക്കണമെന്നുമുള്ള ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ പ്രസ്താവനയ്ക്കു പിന്നാലെ പുതിയ പരാമര്‍ശവുമായി ഹരിയാനയിലെ ബിജെപി മന്ത്രി അനില്‍ വിജും. ഭൂമി തട്ടിയെടുക്കാനുള്ള ഉദ്ദേശത്തോടെ പൊതുസ്ഥലത്തുനട ത്തുന്ന പ്രാര്‍ത്ഥന തെറ്റാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാനുള്ള മതപരമായ സ്വാതന്ത്ര്യം ഇവിടെയുണ്ട്. എന്നാല്‍ ഭൂമി തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ചടങ്ങുകള്‍ തെറ്റാണ്. അവയ്ക്ക് അനുമതി നല്‍കാന്‍ പാടില്ലെന്നും മന്ത്രി പറയുന്നു.
മുസ്ലീംകള്‍ മോസ്‌കുകളിലും ഈദ്ഗാഹുകളിലും പ്രാര്‍ത്ഥന നടത്തണമെന്നും അവിടെ സൗകര്യം കുറവാണെങ്കില്‍ സ്വകാര്യ ഇടങ്ങള്‍ തെരഞ്ഞെടു ക്കണമെന്നും അല്ലാതെ പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുതെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പൊതുസ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയതില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണമെന്നും ഖട്ടാര്‍ പറഞ്ഞു.
Discussion about this post