ആലപ്പുഴ : ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച് കായികതാരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് എംപി കെ.സി വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സംഭവത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പു നല്‍കിയതായി വേണുഗോപാല്‍ അറിയിച്ചു. ഉന്നതതല അന്വേഷണം നടത്തണമെന്നും മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.
Discussion about this post