കശ്മീരില്‍ വിനോദ സഞ്ചാരിയായ തമിഴ് യുവാവ് പാക് അനുകൂലികളായ കലാപകാരികളുടെ കല്ലേറില്‍ കൊല്ലപ്പെട്ട വാര്‍ത്തയ്ക്കൊപ്പം ഏഷ്യാനെറ്റ് നല്കിയ ഫോട്ടോക്കും തലക്കെട്ടിനും എതിരെ
പ്രതിഷേധം. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ നല്കിയ വാര്ത്തയുടം സ്ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നത്. യുവാവ് കലാപകാരികളായ യുവാക്കളുടെ കല്ലേറില്‍ കൊല്ലപ്പെട്ട വാര്‍ത്ത കശ്മീരിലെ കല്ലേറില്‍ ചെന്നൈ സ്വദേശി മരിച്ചു എന്ന ഒഴുക്കന്‍ തലക്കെട്ടിലാണ് ഏഷ്യാനെറ്റ് നല്‍കിയതെന്നാണ് ആക്ഷേപം.
കശ്മീരിലെ മഞ്ഞിടിച്ചില്‍ പോലെയാണ് കല്ലേറും എന്നാണോ മാധ്യമ വിശാരദന്മാര് കരുതുന്നത് എന്നാണ് ഉയര്‍ത്തുന്ന ചോദ്യം. കല്ലെറിഞ്ഞ കലാപകാരി പോലിസ് വാഹനം കയറി മരിച്ചപ്പോള്‍ വാഹനം കയറ്റി കൊന്നു എന്ന് തലക്കെട്ടെഴുതിയ ആവേശകുമാരന്മാരാവും ഈ വാര്‍ത്തയും കൈകാര്യം ചെയ്തത് എന്നാണ് പരിഹാസം.
വാര്‍ത്തക്കൊപ്പം കൊടുത്ത ഫോട്ടോ സൈനികര്‍ കലാപകാരികള്‍ക്കെതിരെ തിരിച്ചു കല്ലെറിയുന്നതാണ്. വാര്‍ത്തയുടെ തലക്കെട്ടില്‍ ആരാണ് കല്ലെറിഞ്ഞത് എന്ന് പറയാത്തതിനാല്‍ ചിത്രം കണ്ടാല്‍ സൈന്യം കല്ലെറിഞ്ഞാണെന്ന് തോന്നിക്കോട്ടെ എന്ന് കരുതുന്ന മനശാസ്ത്രം എത്രത്തോളം രാജ്യവിരുദ്ധമാണെന്ന് മനസ്സിലാകുന്നുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു. സൈന്യത്തിനെതിരെ നിരന്തരം വാര്‍ത്ത എഴുതുന്ന ദേശദ്രോഹികളെയാണോ വാര്‍ത്താ വിഭാഗം ഏല്പിച്ചിരിക്കുന്നത്?ശത്രുക്കളില്‍ നിന്ന് ഏഷ്യാനെറ്റ് ജീവനക്കാരെ ഉള്‍പ്പടെയുള്ളവരെ രക്ഷിക്കുന്ന സൈന്യത്തിനല്ല, കശ്മീരിലെ ചോരക്കളമാക്കുന്ന കലാപകാരികള്ക്കാണോ ചാനലിന്റെ പിന്തുണ എന്ന വിമര്‍ശനവും ചിലര്‍ പങ്കുവെക്കുന്നു.സൈന്യത്തിന് നേരെ കലാപകാരികള്‍ കല്ലെറിയുന്ന നിരവധി ഫോട്ടോകള്‍ ഏഷ്യാനെറ്റ് ആര്ക്കീവ്സിലോ, ഗൂഗിള്‍ സെര്ച്ചിലോ ഉണ്ടായിരിക്കെ ഇത്തരമൊരു ഫോട്ടോയും തലക്കെട്ടും നല്കിയ മാധ്യമസ്ഥാപനത്തിന് പാക് തീവ്രവാദികള്‍ വല്ല പുരസ്ക്കാരവും നല്‍കിയേക്കുമെന്നും പരിഹാസമുണ്ട്.
തിരുമണി കല്ലേറില്‍ കൊല്ലപ്പെട്ടത്. പിതാവ് നല്കിയ മുന്നറിയിപ്പ് ഇയര്‍ഫോണ്‍ വെച്ചതിനാല്‍ കേള്‍ക്കാത്തത് കൊണ്ടാണെന്ന വിധത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയും പരിഹാസം ഏറ്റുവാങ്ങുന്നു. വിനോദ സഞ്ചാരികളെ കല്ലെറിഞ്ഞതല്ല, ഇയര്‍ ഫോണ്‍ വച്ചതാണ് മരണത്തിനിടയാക്കിയത് എന്ന മട്ടിലുള്ള ന്യായീകരണ വാര്‍ത്തകളും ഇവരുടെ ഇന്ത്യാ വിരുദ്ധമനോഭാവത്തിന് തെളിവാണെന്നാണ് ആക്ഷേപം.
നേരത്തെ കൊല്ലപ്പെട്ട തിരുമണിയ്ക്ക് നീചതി വേണമെന്ന ഹാഷ് ടാഗും പ്രസ്താവനയും എവിടെ എന്ന ചോദ്യമുയര്‍ത്തി പ്രകാശ് രാജിനും, കമലഹാസനും എതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.
Discussion about this post