ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം ജൂലായ് 3 വരെ പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി വിധിച്ചു. ഇവിടെ പല സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചുവെന്ന് പറയപ്പെടുന്നു. അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കുന്നില്ലായെന്ന് പരക്കെ ആരോപണമുണ്ട്.
ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇ-മെയില്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞിരുന്നു. ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുതാര്യമായ രീതിയില്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി പറഞ്ഞു.
പല സ്ഥലങ്ങളിലും എതിരില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുന്നതിനെതിരെ കോടതി ആശങ്ക പ്രകടിപ്പിച്ചു.
Discussion about this post