തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും വോട്ട് ചെയ്യാന്‍ സമ്മതിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നിലെ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ല എന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദങ്ങളാണ് മന്ത്രി തന്നെ ക്യാമറയില്‍ കുടുങ്ങിയതോടെ തകര്‍ന്നത്.
ബിജെപി അനുകൂലിയെ തല്ലുന്ന മന്ത്രി രവീന്ദ്രനാഥ് ഘോഷിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ തന്റെ കൈ പിടിച്ച ആളെ തട്ടിമാറ്റുക മാത്രമേ മന്ത്രി ചെയ്തിട്ടുള്ളു എന്നാണ് തൃണമൂല്‍ കേന്ദ്രങ്ങളുടെ വിശദീകരണം
വീഡിയൊ
ഇതിനിടെ സിപിഎം ദമ്പതിമാരെ ചുട്ടു കൊന്നു എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ആരിഫ് ഗാസി എന്നയാളാണ് കൊല്ലപ്പെട്ടത്. 20 ഓളം പേര്‍ക്ക് ഇതിനകം അക്രമത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
#WestBengal: Ballot papers thrown in a pond after a clash that broke out between TMC & BJP in Murshidabad. Following which voting has been stopped for now. #PanchayatElection pic.twitter.com/0kcQSz4izl
— ANI (@ANI) May 14, 2018
#WestBengal: BJP supporter in Bilkanda severely injured after being attacked with a knife, allegedly by TMC workers. He is presently undergoing treatment. #PanchayatElection
— ANI (@ANI) May 14, 2018
പലയിടത്തും ബിജെപിയുടെ സാഹയത്തോടെയാണ് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമത്തെ നേരിടുന്നത്. വോട്ടു ചെയ്യാന്‍ പോകുന്ന എതിര് പാര്‍ട്ടിക്കാരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയൊ-
https://www.facebook.com/braveindianews/videos/2249354688621013/
#WATCH: Road blocked by locals in Bhangar. They allege TMC workers of capturing the booth. #WestBengal #PanchayatElections. pic.twitter.com/4KyJ8WWXgR
— ANI (@ANI) May 14, 2018
Discussion about this post