ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുമ്പോള്‍ ജനപ്രീതിയില്‍ മുന്നിലെന്ന് അഭിപ്രായ സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേരും മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തരാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അതേസമയം മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം പിന്തുണ കുറഞ്ഞുവെന്നും ഇന്ത്യ ടുഡേ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിക്കുന്നുവെന്ന 50 ശതമാനം പേരും അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ പുരോഗതി പോരെന്ന് 47 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടുവെന്ന് 37 ശതമാനം പേര് വിലയിരുത്തി.
തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്ധനവുായി. തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാരിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചതായി കരുതുന്നവരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായി്. കഴിഞ്ഞ തവണത്തെ സര്‍വേയില്‍ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇത്തവണ അവരുടെ എണ്ണം 54 ശതമാനമായി കുറഞ്ഞതായി സര്‍വേ പറയുന്നു.
രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ നേരിടുന്നതിന് മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാണെന്ന് 32 ശതമാനം പേര് കരുതുന്നു. 2017ല്‍ ഇത് 28 ശതമാനമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
Discussion about this post