കോട്ടയം: ഫസല്‍ വധക്കേസില്‍ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫസല്‍ വധവുമായി ബന്ധമുള്ള അന്വേഷണത്തില്‍ അന്നത്തെ ആഭ്യന്തരമാന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു എന്ന് പറയുന്നത് സത്യമെങ്കില്‍ അങ്ങേയറ്റം ക്രൂരമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഫസല്‍വധക്കേസ് അന്വേഷണത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടത് എങ്ങനെ എന്ന് ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി പല കൊലപാതകങ്ങളും ഏറ്റെടുത്ത് നടത്തിയിരുന്ന കൊടി സുനിയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കോടിയേരി ഇടപെട്ടതെന്നും പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെന്ന് കോടിയേരി പറഞ്ഞുവെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. ഫസല്‍വധക്കേസിന്റെ അന്വേഷണത്തിനിടെ കോടിയേരി ബാലകൃഷ്ണനെ മൂന്നുതവണയാണ് കണ്ടതെന്നും അദ്ദേഹം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post