തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി അനുമതി നല്കി. നുണപരിശോധനയ്ക്കു വിധേയനാകാന്‍ സമ്മതമാണെന്ന് കോടതിയില്‍ അമ്പിളി നിലപാടറിയിച്ചതിനെ തുടര്‍ന്നാണിത്. പരിശോധനാ തീയ്യതി ഫോറന്‍സിക് വിഭാഗവുമായി ചര്‍ച്ച ചെയ്ത ശേഷം അന്വേഷണസംഘത്തിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. . നുണ പരിശോധനയ്ക്കു തയാറാണെന്ന് അമ്പിളി നേരത്തെ വിജിലന്‍സിനെ അറിയിച്ചിരുന്നു. നുണ പരിശോധനയ്ക്കു ഹാജരാകണമെന്ന വിജിലന്‍സിന്റെ ആവശ്യം മുമ്പു ബാറുടമകള്‍ നിരസിച്ചിരുന്നു.
Discussion about this post