പശ്്ചിമ ബംഗാള്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാള്‍ ഏറെ പിറകിലാണ്. ജയിച്ച സ്വതന്ത്രരുടെ എണ്ണത്തേക്കാള്‍ കുറവാണ് ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥികളുടെ എണ്ണം. അതേ സമയം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരി.
ഫലം പ്രഖ്യാപിച്ചതില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍, 19,394 ഗ്രാമപ്പഞ്ചായത്ത് സീറ്റുകള്‍ തൃണമൂല്‍ തൂത്തുവാരി. 560 സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുന്നു.ഇതിനകം 5050 സീറ്റുകളാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. 55 സീറ്റുകളില്‍ അവര്‍ മുന്നേറുന്നു. സി.പി.എം. 1306 സീറ്റുകളില്‍ ഒതുങ്ങി. 918 സീറ്റ് നേടിയ കോണ്‍ഗ്രസ് നാലാമതായി. 1614 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്.
പഞ്ചായത്ത് സമിതികളില്‍ തൃണമൂല്‍ 560 സീറ്റും ബി.ജെ.പി. 24 സീറ്റും നേടി. സി.പി.എം. ഏഴു സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരുസീറ്റേ ലഭിച്ചുള്ളൂ. ജില്ലാപരിഷത്തുകളില് തൃണമൂല്‍ 55 സീറ്റ് നേടി.
16,814 ഗ്രാമപ്പഞ്ചായത്ത് സീറ്റിലും 3059 പഞ്ചായത്തുസമിതി സീറ്റുകളിലും 203 ജില്ലാപഞ്ചായത്ത് സീറ്റിലും നേരത്തേ എതിരില്ലാതെ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു. ബാക്കി 621 ജില്ലാപരിഷത്ത് സീറ്റിലേക്കും 6123 പഞ്ചായത്ത് സമിതി സീറ്റിലേക്കും 31,802 ഗ്രാമപ്പഞ്ചായത്ത് സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബംഗാളില്‍ അക്രമം തുടരുകയാണ്.
Discussion about this post