ഡല്‍ഹി: രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ട് പൊതുതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ക്രിസ്ത്യന്‍ കത്തോലിക്കാ സഭാ നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യവുമായി എല്‍ആര്‍ഒ (ലീഗല്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി) എന്ന എന്‍ജിഒ സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന് കത്തയച്ചു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പു വേളകളില്‍ ക്രിസ്ത്യന്‍ സഭകള്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരേ തെളിവു സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതികള്‍.
പലസംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ മതമേധാവികളും സഭകളും രാഷ്ട്രീയ കാര്യങ്ങളില്‍ കൈകടത്തുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ഇതിനെതിരേ നല്കിയ പരാതികളില്‍ ഒന്നുംതന്നെ നടപടിയെടുക്കാത്തതാണ് ഇപ്പോള്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ഇത്തരം പരസ്യാഹ്വാനത്തിന് സഭ തയാറായതെന്ന് വിനയ് ജോഷി കുറ്റപ്പെടുത്തുന്നു.
ഗോവ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ ഇറക്കിയ മാസികയില്‍ ഒരു പാര്‍ട്ടിക്ക് അനകൂലമായി വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ നല്കിയ പരാതിയില്‍ കമ്മീഷന് നടപടി എടുക്കാതെ വന്നപ്പോള്‍ തുടര്‍ നിയമനീക്കങ്ങളിലാണ് എല്‍ആര്‍ഒ.
ഗുജറാത്ത് ആര്‍ച്ച് ബിഷപ് തോമസ് മെക്വാനെതിരേ കമ്മീഷന് നല്കിയ പരാതി പരിഗണനയിലാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ശക്തികളെ തോല്‍പ്പിക്കണമെന്നായിരുന്നു ബിഷപ്പിന്റെ ആഹ്വാനം.
നാഗാലാന്‍ഡില്‍ ബിജെപിയെ തോല്പ്പികാന്തന്നെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ പരസ്യ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
എല്‍ആര്‍ഒ പരാതികളില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇവയാണ്:
1. സഭകളുടെ രാഷ്ട്രീയ ഇടപെടലിനെതിരേ നല്കിയ മുന്‍ പരാതികളില്‍ അടിയന്തിര നടപടി എടുക്കുക.
2. കാത്തലിക സഭയും പള്ളികളും രാഷ്ട്രീയ പാര്‍ട്ടികളായി തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുക.
3. തെരഞ്ഞെടുപ്പു വേളകളില്‍ മതം ദുരപയോഗം ചെയ്യുന്നത് കമ്മീഷന് കര്‍ശനമായി തടയുക.
4. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കത്തോലിക്ക സഭ നടത്തുന്ന ഗൂഢാസൂത്രണങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുക.
5. പരസ്യമോ രഹസ്യമോ ആയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ പള്ളികളെ വിലക്കിക്കൊണ്ട് അറിയിപ്പ് ഇറക്കുക.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ സ്വമേധയാ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിന് കേസെടുക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന് തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന ഏതു സംഭവങ്ങളിലും നടപടികളിലും സമാനമായി പ്രവര്‍ത്തിക്കണമെന്നും എല്‍ആര്‍ഒ ആവശ്യപ്പെടുന്നു.
Discussion about this post