ചെന്നൈ: പോലീസ് വെടിവയ്പ്പില്‍ 12 പേര് കൊല്ലപ്പെട്ട തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്പ്. വെടിയേറ്റ് ഒരാള്‍ കൂടി മരിച്ചു.അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ അണ്ണാനഗറില്‍ വച്ചുണ്ടായ വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചത്. തൂത്തുകുടി ജനറല്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ച ജനങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി ഇവരെ പിരിച്ചുവിടാന്‍ ലാത്തി വീശിയ പോലീസ് പിന്നീട് വെടിയുതിര്‍ക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജനറല്‍ ആശുപത്രിയിലാണ് വെടിയേറ്റവരും സംഘര്‍ഷത്തില്‍ പരിക്കേറ്റവരും ചികില്‍സയില്‍ കഴിയുന്നത്. ആശുപത്രിക്ക് പുറത്ത് പരിക്കേറ്റവരുടെ ബന്ധുക്കള്‍ ഒത്തുകൂടി നിന്നു. ഇവരുടെ എണ്ണം കൂടിവന്നതോടെയാണ് പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചത്. തൂത്തുകുടിയുടെ വിവിധ മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. നിരോധനാജ്ഞ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
Discussion about this post