ഡല്‍ഹി : ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി ന്യൂനപക്ഷ കമ്മീഷന്‍ ജൂണ്‍ 14 ന് യോഗം ചേരും. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെപ്പറ്റിയാണ് യോഗം ചര്‍ച്ചചെയ്യുക. ജമ്മു കശ്മീര്‍ , പഞ്ചാബ് , മിസോറാം , നാഗാലാന്‍ഡ്, മേഘാലയ , മണിപ്പൂര്‍ , അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെങ്കിലും പ്രത്യേക ന്യൂനപക്ഷ പദവി എന്ന കാര്യം ആദ്യമായാണ് കമ്മീഷന്റെ ആലോചനയില്‍ വരുന്നത്.
ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
അശ്വനികുമാര്‍ ഉപാദ്ധ്യായ ആയിരുന്നു ഹര്‍ജിക്കാരന്‍ . ഹര്‍ജി സുപ്രീം കോടതി തള്ളിയെങ്കിലും ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ ഹര്‍ജിക്കാരന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. വിഷയം ചര്‍ച്ചചെയ്യാനായി കഴിഞ്ഞ വര്‍ഷം തന്നെ കമ്മീഷന്‍ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.
ഏഴു സംസ്ഥാനങ്ങളില്‍ മിസോറാമിലാണ് ഹിന്ദുക്കളുടെ ജനസംഖ്യ ഏറ്റവും കുറവ്. 2.75 ശതമാനം ആണ് മിസോറാമിലെ ഹിന്ദു ജനസംഖ്യ. നാഗാലാന്‍ഡില്‍ 8.75 ശതമാനവും മേഘാലയയില്‍ 11.53 ശതമാനവും ഹിന്ദുക്കളുണ്ട്. ജമ്മു കശ്മീരില്‍ 28.43 ശതമാനവും അരുണാചലില്‍ 29.04 ശതമാനവും പഞ്ചാബില്‍ 38.49 ശതമാനവും ഹിന്ദുക്കളാണുള്ളത്. മണിപ്പൂരിലെ ഹിന്ദു ജനസംഖ്യ 41.39 ശതമാനമാണ് .
മണിപ്പൂര്‍ കഴിഞ്ഞാല്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ തൊട്ടടുത്ത സംസ്ഥാനം കേരളമാണ് .54.73 ശതമാനം . അടുത്ത സെന്‍സസോടെ ഹിന്ദു ജന സംഖ്യ കേരളത്തില്‍ അന്‍പത് ശതമാനത്തിലും താഴുമെന്ന് നിരീക്ഷണങ്ങളുണ്ട്. ഹിന്ദു ജനസംഖ്യ അന്‍പത് ശതമാനത്തില്‍ താഴെയുള്ള സംസ്ഥാങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുകയാണെങ്കില്‍ ്അടുത്ത സംസ്ഥാനം കേരളമാണെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
Discussion about this post