
ലഖ്നൗ: അടുത്ത 20-22 വര്‍ഷത്തേക്ക് ബിഎസ്പി പ്രസിഡന്റ് സ്ഥാനം ആരു സ്വപ്‌നം കാണേണ്ടെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് മായാവതി. സഹോദരനായ ആനന്ദ് കുമാറിനെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് താന്‍ കുടുംബവാഴ്ച പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് അണികളെ ബോധ്യപ്പെടുത്താനാണെന്ന് മായാവതി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് കുമാറിനെ വൈസ് പ്രസിഡന്റ് ആക്കിയതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
ദേശീയ പ്രസിഡന്റിന്റെ ബന്ധുക്കളെ ഇനി പാര്‍ട്ടിയുടെ ചുമതലകള്‍ ഏല്‍പ്പിക്കില്ലെന്നും മായാവതി വ്യക്തമാക്കി. ഇനിയുമൊരു 22 വര്‍ഷം പാര്‍ട്ടിയില്‍ സജീവമായി തുടരുമെന്നും എന്നാല്‍ ആരെയും പിന്‍ഗാമിയായി ഉയര്‍ത്തില്ലെന്നും അവര്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഖ്യസാധ്യതകളെക്കുറിച്ചും മായാവതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ന്യായമായ സീറ്റുകള്‍ തരികയാണെങ്കില്‍ സഖ്യത്തിലേര്‍പ്പെടുമെന്നും മറിച്ചാണെങ്കില്‍ ബി.എസ്.പി സ്വന്തം കരുത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് മായാവതി പറഞ്ഞത്.
ഉന്നത പദവി സ്വപ്നം കാണുന്നതിന് പകരം, നേതാക്കള്‍ അവരുടെ ഊര്‍ജ്ജം പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായാണ് ഉപയോഗിക്കേണ്ടത്.’ – മായാവതി പറഞ്ഞു. ദളിത് സമൂഹത്തിനെ ലക്ഷ്യമിട്ട് ദളിത് നേതാക്കളായ വീര്‍ സിങ്ങിനെയും ജയ്പ്രകാശ് സിങ്ങിനെയും ദേശീയ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. വീര്‍ സിങ്ങ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. ജയ്പ്രകാശ് ദേശീയ വൈസ് പ്രസിഡന്റും. ബി.എസ്.പി ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ദക്ഷിണേന്ത്യയിലടക്കം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും മായാവതി പറഞ്ഞു. കേരളത്തിന്റെയും തമിഴ്നാടിന്റെയും കര്‍ണാടകയുടെയും ചുമതല വഹിക്കാന്‍ അശോക് സിദ്ധാര്‍ത്ഥയെ നിയമിച്ചു. മുതിര്‍ന്ന നേതാവ് ഗൗരി പ്രസാദിനാണ് തെലങ്കാനയുടെയും ആന്ധ്രയുടെയും ചുമതല.
Discussion about this post