ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 164 പോളിങ് ബൂത്തുകളിലും 17 സഹായക ബൂത്തുകളിലുമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചെങ്ങന്നൂരിലെ രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.
ഇന്നലെ രാത്രി തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം രാവിലെ ആറ് മണിയോടെ മോക് പോളിങ് നടത്തി. ചെങ്ങന്നൂര്‍ മണ്ഡലത്തിലാകെ 164 ബൂത്തുകളാണുള്ളത്. 17 സ്ത്രീ സൌഹൃദ പോളിങ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കാന്‍ 17 സഹായ ബൂത്തുകളും ഒരുങ്ങിക്കഴിഞ്ഞു. 181 പോളിങ് ബൂത്തുകളില്‍ 1104 പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 17 സ്ഥാനാര്‍ഥികളും നോട്ടയും ഉള്‍പ്പടെ 18 പേര്‍ ഉള്ളതിനാല്‍ ഒരു പോളിങ് ബൂത്തില്‍ രണ്ടു വോട്ടിങ് യന്ത്രങ്ങളാണ് ഉള്ളത്.
രാവിലെ ആറ് മണിക്ക് എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക് പോള്‍ ചെയ്ത് പരിശോധിച്ചു. തുടര്‍ന്ന് വോട്ട് എണ്ണി നോക്കിയ ശേഷം വിവിപാറ്റ് മെഷീനുകളിലെ രസീതും പരിശോധിച്ചു. ഇതിന് ശേഷം വോട്ടിങ് മെഷീന്‍ സീല്ര്‍ ചെയ്താണ് പോളിങ് ആരംഭിച്ചത്.
Discussion about this post