ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മുന്‍ കരസേന മേധാവി ദല്‍ബീര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ബിജെപിയുടെ സമ്പര്‍ക്ക് സമര്ത്ഥന് പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച .
സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ നേരിട്ടു കണ്ട് മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വ്യക്തമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സമ്പര്‍ക്ക പദ്ധതിയുടെ ഭാഗമായി അമിത്ഷാ 50 പേരെ നേരിട്ട് കാണാനാണ് തീരുമാനം.
മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി 4000 പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ പരിപാടിയുമായി സമൂഹത്തിലേക്കിറങ്ങും. ഒരു ലക്ഷത്തോളം പേരെ നേരിട്ടു കണ്ട് സമ്പര്‍ക്കം ചെയ്യും .
Discussion about this post