അമേരിയ്ക്കന്‍ ഉപരോധം തടസ്സമുണ്ടാക്കാതിരിയ്ക്കാന്‍ വെനിസ്വേല ഉണ്ടാക്കിയ ക്രിപ്‌റ്റോ കറാന്‍സിയായ പെട്രോ ഉപയോഗിച്ച് ഇന്ത്യ വെനിസ്വേലയുമായി എണ്ണക്കച്ചവടം നടത്തില്ലെന്ന് വിദേശകാര്യമത്രി സുഷ്മാ സ്വരാജ് അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്താന്‍ ഭാരതീയ റിസര്‍വ് ബാങ്ക് അനുവദിയ്ക്കാത്തതു കൊണ്ടാണിത്. ക്രിപ്‌റ്റോ ഉപയോഗിച്ച് തങ്ങളില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നവര്‍ക്ക് വെനിസ്വേല കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പെട്രോ ഉപയോഗിച്ചാല്‍ എണ്ണയ്ക്ക് 30 ശതമാനത്തോളം കിഴിവു തരാമെന്ന് വെനിസ്വേല അറിയിച്ചിരുന്നു.
രൂപ ഉപയോഗിച്ച് വാണിജ്യം നടത്താന്‍ തയ്യാറാണെന്ന് വെനിസ്വേല അറിയിച്ചിരുന്നു. അമേരിയ്ക്കന്‍ ഉപരോധം മൂലം ഡോളര്‍ നല്‍കാന്‍ കഴിയാത്തതുകൊണ്ടാണിത്. വെനിസ്വേലയ്ക്ക് രൂപ നല്‍കി ക്രൂഡോയില്‍ വാങ്ങിയാല്‍ അവര്‍ക്കത് ഇന്ത്യയില്‍ നിന്നു തന്നെ ഭക്ഷണവും മരുന്നുകളും വാങ്ങാന്‍ ഉപയോഗിയ്ക്കാം. വെനിസ്വേലയും ഇന്ത്യയുമായി നല്ല കച്ചവടബന്ധങ്ങളുള്ളതുകൊണ്ട് അവര്‍ക്കത് സൗകര്യപ്രദവുമായിരുന്നു. ഈ കാര്യത്തില്‍ ഇതുവരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിട്ടില്ല.
Discussion about this post