തിരുവനന്തപുരം : കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് കത്തയച്ചു. മന്തരിമാര് ആഴ്തയില്‍ നാലു ദിവസമെങ്കിലും തങ്ങളുടെ ഓഫീസില്‍ ഉണ്ടാകണമെന്ന് സുധീരന് ആവശ്യപ്പെട്ടു.പ്രസക്തമായ സ്വകാര്യ പരിപാടികളില്‍ മാത്രമേ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടുള്ളൂ. പരിപാടികളില്‍ പങ്കെടുക്കുന്നതിനു മുന്‍പ് പാര്‍ട്ടി ഘടകങ്ങളുടെ അനുവാദം തേടണം. സ്ഥലംമാറ്റം നല്കുന്നതില് മന്ത്രിമാര്‍ പൊതു മാനദണ്ഡങ്ങള്‍ പാരിക്കണം. ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യവും സൗഹാര്ദ്ദപരവുമാക്കണമെന്നും സുധീരന് കത്തില്‍ ആവശ്യപ്പെട്ടു. കെപിസിസി എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് കത്തയച്ചത്.
Discussion about this post