സിംഗപ്പൂര്‍; രാജ്യം ഭരിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല ഇനി മോദി പൂത്തുലഞ്ഞ് വസന്തവുമാകും! കളിപറഞ്ഞതല്ല ഇതില്‍ അല്പം കാര്യവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂര്‍ സന്ദര്‍ശിച്ചതിന്റെ സ്മരണാര്‍ത്ഥം മോദിക്കായ് ഒരു ഓര്‍ക്കിഡ് ചെടി സമര്‍പ്പിച്ചിരിക്കുകയാണ് സിംഗപ്പൂര്‍. ചെടിയുടെ പേരെന്താണെന്നോ?- ഡെന്‍ഡ്രോബിയം നരേന്ദ്ര മോദി.
യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിംഗപ്പൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണു ചെടിയുള്ളത്. 38 സെന്റിമീറ്റര്‍ വരെ നീളത്തില്‍ പൂവുകളുള്ള ഓര്ക്കിഡാണു ഡെന്‍ഡ്രോബ്രിയം നരേന്ദ്ര മോദി. ഒരു ചെടിയില്‍ 14 മുതല്‍ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, വിവിധ മേഖലകളിൽ സഹകരിക്കുന്നതിനായുള്ള എട്ടു കരാറുകളിൽ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവച്ചു. നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണിത്. മാനുഷികമൂല്യങ്ങൾ നഷ്ടപ്പെടുത്താതെ വേണം പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതെന്നു മോദി ചൂണ്ടിക്കാട്ടി.
Discussion about this post