ഇന്നലെ സിപിഎം യുവനേതാവും എംഎല്‍എയുമായ എം സ്വരാജ് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ട്രോളര്‍മാര്‍ക്ക് വിരുന്നൊരുക്കിയത്. ആല്‍ബര്‍ട്ട് റീസ് വില്യംസ് എഴുതിയ ‘റഷ്യന്‍ വിപ്ലവത്തിലൂടെ’ എന്ന പുസ്തകത്തിന്റെ കോപ്പി ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കില്‍ അറിയിക്കാമോ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വലിയ വായനക്കാരനാണെന്ന് ലോകത്തെ അറിയിക്കാന്‍ ഇത്രയും വേണമായിരുന്നോ എന്നാണ് ചിലരുടെ നേരിട്ടുള്ള ചോദ്യം.
സത്യായിട്ടും സെല്‍ഫ് പ്രമോഷനല്ല എന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്, ഇന്റര്‍ നെറ്റില്‍ ലഭ്യമായ പുസ്തകം വായിക്കാന്‍ കഷ്ടപ്പെടുന്ന സഖാവിന്റെ ഉദ്ദേശ ശുദ്ധിയെ ആരും സംശയിക്കരുത് എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.
എകെജി സെന്റര്‍ തുടങ്ങി പാര്‍ട്ടി നടത്തുന്ന കാക്കതൊള്ളായിരം ലൈബ്രററികളില്‍ അന്വേഷിച്ചു കിട്ടിലില്ല, അതോണ്ടാ എന്നാണ് ചലരുടെ കളിയാക്കല്‍.
”കഴിഞ്ഞ ദിവസം ഒരു പുസ്തകം അന്വേഷിച്ചു കൊണ്ടുള്ള പോസ്റ്റിനെ തുടര്‍ന്ന് എന്റെ ഒരു സുഹൃത്ത് പുസ്തകത്തിന്റെ PDF Version എനിക്ക് മെയില്‍ ചെയ്ത് തരികയുണ്ടായി. പുസ്തകം കൈവശമുള്ള മറ്റൊരു സഖാവ് അത് ഉടനേ എത്തിച്ചു തരാമെന്നു് പറഞ്ഞിട്ടുമുണ്ട്. പോസ്റ്റിനോട് പ്രതികരിക്കുകയും പുസ്തകം തിരയുകയും ചെയ്ത എല്ലാവരോടും നന്ദി.”-എന്ന് സ്വരാജ് വീണ്ടും കുറിപ്പിട്ടിട്ടുണ്ട്.
https://www.facebook.com/photo.php?fbid=1816622075067413&set=a.432301426832825.105370.100001589146469&type=3&theater
Discussion about this post