2019 ലെ പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. നരേന്ദ്രമോദി മതിയായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടും. മോദി വിരുദ്ധ ചേരികള്ക്കെല്ലാം കൂടെ ഡസനിലധികം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുണ്ടെന്നും പക്ഷേ അവര്‍ക്കൊന്നും സ്ഥിരത നല്‍കാനാവില്ലെന്നും നഖ്വി പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പോരില്‍ ബിജെപിയില്‍ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്നങ്ങള്‍ക്കും ഇടമുണ്ടാകില്ല.് വികസനം എന്ന ഒറ്റ മുദ്രാവാക്യം മുന്‍ നിര്‍ത്തിയാകും ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാകും മോദി തിരഞ്ഞെടുക്കപ്പെടുക.
മോദി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വികസനം ഒരു ദൗത്യമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. മോദി വിരുദ്ധ പക്ഷത്തിനുള്ള ഏക ഐക്യവും പ്രതിബദ്ധതയും അഴിമതിയോടാണ്. ഞങ്ങളുടേത് സ്വാഭിമാനത്തോടെയുള്ള വികസനത്തിലും. മോദി വിരുദ്ധര്‍ക്ക് പൊതുവായുള്ളത് കലഹം, വൈരുദ്ധ്യം, അഴിമതി എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post